പനമരം ചെറുപുഴ കരകവിഞ്ഞു ; മാത്തൂർവയലിൽ വെള്ളം കയറി
പനമരം : ശക്തമായ മഴയെ തുടർന്ന് പനമരം ചെറുപുഴ കരകവിഞ്ഞു. നടവയൽ റോഡിലെ മാത്തൂർ വയലിൽ വെള്ളം കയറി. മാത്തൂർ പൊയിൽ കോളനിയുടെ മഴ കനത്താൽ പുഴയോരത്തെ ആദിവാസി കോളനികൾ ഉൾപ്പെടെ വെള്ളത്തിനടിയിലാകും. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ പഞ്ചായത്തും റവന്യൂ അധികൃതരും നടപടികൾ ആരംഭിച്ചിട്ടുണ്ട്.