തൃശ്ശിലേരി മുത്തുമാരിയില്‍ കാട്ടാന ഷെഡ്ഡ് തകർത്തു
മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ ഷെഡ്ഡ് തകര്‍ന്നു. തൃശിലേരി മുത്തുമാരിയില്‍ വീടിന് നേരെയാണ് കാട്ടാനയുടെ പരാക്രമണം. വീടിന്റെ ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നു. വടക്കേ കടവന്നൂര്‍ ആന്റണിയുടെ വീടിന്റെ ഒരു ഭാഗമാണ് ആന തകര്‍ത്തത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാര്‍ഷിക ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന വീട് ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ബഹളം വെച്ചതോടെ കാട്ടാന പിന്തിരിയുകയായിരുന്നു. പ്രദേശത്ത് നിരന്തരമായി കാട്ടാനയുടെ സാന്നിധ്യമുണ്ടെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.