വയനാട്ടിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; ബൈക്ക് യാത്രികന് പരിക്ക്
വയനാട്ടിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; ബൈക്ക് യാത്രികന് പരിക്ക്
പനമരം : കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. നെല്ലിയമ്പം കോളനിയിലെ രാജേഷ് (49) ആണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 6.45 ഓടെ ചീങ്ങോട് കാറ്റാടിക്കവലയിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ് മുട്ടിൽ വിവേകാനന്ദ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണുന്നതിനായി രാവിലെ ബൈക്കിൽ പോവുന്നതിനിടെയായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. രാജേഷ് കാട്ടുപന്നിയെ കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷ് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി വീട്ടിലേക്ക് മടങ്ങി. രാജേഷിന്റെ കൈകാലുകൾക്കും, ഊരയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം അയനി മലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു.
ചിത്രം : കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജേഷ്.
