പരിസ്ഥിതി ദിനം ആചരിച്ചു
തലപ്പുഴ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി എസ്.കെ.എസ്.ബി.വി മദ്റസ കമ്മറ്റിയുടെ നേത്യത്വത്തിൽ ചുങ്കം മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്രധാനധ്യാപകൻ നവാസ് ദാരിമി പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി. മഹല്ല് സെക്രട്ടറി മുജീബ് റഹ്മാൻ തൈനട്ടു. മഹല്ല് പ്രസിഡൻ്റ് അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി.
അബ്ദുസ്സമദ് ബാഖവി, ഉനൈസ് മുസ്ലിയാർ, ഷൗക്കത്തലി യമാനി, ഷക്കീർ സഖാഫി, ഷഫീഖ് മുസ്ലിയാർ, കമ്മറ്റിയംഗമായ
മുനീർ ഹാജി, ഷാജഹാൻ, ബാവക്ക, എസ്.ബി.വി ഭാരവാഹികളായ ഡാനിഷ്, റിഷാൽ, ഷാനിഫ്, ഷാഹിർ തുടങ്ങിയവർ പങ്കെടുത്തു.