വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ ; കടബാധ്യതയെന്ന് സംശയം
മാനന്തവാടി : വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. തിരുനെല്ലി അരണപ്പാറ വാകേരി മുകുന്ദമന്ദിരം പി.കെ തിമ്മപ്പൻ (50) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തി എങ്കിലും കാണാത്തതിനെ തുടർന്ന് തിരുനെല്ലി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 9.30 ഓടെ തിമ്മപ്പന്റെ കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തിമ്മപ്പന് വിവിധ ബാങ്കുകളിലായി 10 ലക്ഷം രൂപയോളം കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.