September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : പവന് 240 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.

 

മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4640 രൂപയാണ്.

 

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.