വില്പനക്കായി സൂക്ഷിച്ച ആറര ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
പനമരം : വില്പനക്കായി സൂക്ഷിച്ച ആറര ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കരിമ്പുമ്മൽ ചെരിയിൽ നിവാസിൽ ജോർജ് കുട്ടി (37) ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിന് സമീപത്തു നിന്നുമാണ് 13 കുപ്പികളിലായി സൂക്ഷിച്ച ആറര ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് പനമരം എസ്.ഐ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു