September 20, 2024

വാളാടിൽ ജ്യേഷ്ഠന്റെ അടിയേറ്റ് അനുജന്‍ മരിച്ചു

1 min read
Share

 

മാനന്തവാടി : ജ്യേഷ്ഠന്റെ അടിയേറ്റ് അനുജന്‍ മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ്(42) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രന്‍ അമ്മയെയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നതു തടയുന്നതിനിടെ സഹോദരന്‍ രാമകൃഷ്ണന്‍ മുളവടിക്ക് അടിച്ചതാണ് മരണത്തിനിടയാക്കിയത്.

 

തലയ്ക്കും കഴുത്തിനും അടിയേറ്റുവീണ ജയചന്ദ്രനെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവിക്കും(45) മര്‍ദനമേറ്റു. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമകൃഷ്ണന്‍ പോലീസില്‍ കീഴടങ്ങി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.