കല്‍പ്പറ്റ : മാരക മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. പുല്‍പ്പാറ നന്ത്രോത്ത് എന്‍. നിഷാദിനെയാണ് (30) 2.1 ഗ്രാം എം.ഡി.എം.എ സഹിതം എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റുചെയ്തത്. വിനായക ജംഗ്ഷനില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് അറിയിച്ചു.