September 21, 2024

തോല്‍പ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

1 min read
Share

 

മാനന്തവാടി : തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വടകര മാക്കൂല്‍ പീടികയില്‍ മുഹമ്മദ് നസലാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 9.506 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വാഹന പരിശോധനക്കിടെ കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.