മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താൻ പാട്ടിനെ ആയുധമാക്കിയ കലാകാരനാണ് വി.എം കുട്ടിയെന്ന് കേരള മാപ്പിള കലാ അക്കാദമി

മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താൻ പാട്ടിനെ ആയുധമാക്കിയ കലാകാരനാണ് വി.എം കുട്ടിയെന്ന് കേരള മാപ്പിള കലാ അക്കാദമി
കൽപ്പറ്റ: മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താൻ പാട്ടിനെ ആയുധമാക്കിയ കലാകാരനാണ് വി.എം കുട്ടിയെന്ന് കേരള മാപ്പിള കലാ അക്കാദമി വയനാട് ജില്ലാ കമ്മറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ്. മാപ്പിളപ്പാട്ടുകളെയും, കലാരൂപങ്ങളെയും മുഖ്യധാരയിലെത്തിക്കുകയും, ഏഴുപതിറ്റാണ്ടുകാലം കലാരംഗത്ത് സജീവ സാന്നിധ്യമറിയിക്കുകയും ചെയ്ത വി.എം കുട്ടിക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ ഡോ.ബാവ കെ പാലുകുന്ന് ചൂണ്ടിക്കാണിച്ചു.
പ്രസിഡണ്ട് സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ചു.എം.അബ്ദുല്ല മാസ്റ്റർ, അലവി വടക്കേതിൽ,പി.സി മൊയ്തു കോട്ടത്തറ, യു.സി മുഹമ്മദ് കുട്ടി, ഇ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.
