കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി : കെ.പി.സി.സി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
കൽപ്പറ്റ: കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെ.പി.സി.സി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന്റെ നേതൃത്വത്തിലാണ് ഡി.സി.സി ഓഫീസിൽ തെളിവെടുപ്പ് നടന്നത്. ഇരുവിഭാഗം പ്രവർത്തകരെയും ഡിസിസി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കൽപ്പറ്റയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ ടി.സിദ്ദീഖ് എം.എൽ.എ ഓഫീസിലെ ജീവനക്കാരൻ സാലി റാട്ടക്കൊല്ലി ആശുപത്രിയിൽ ചികിത്സ തേടുകയും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.പി ആലിക്കെതിരെയുൾപ്പെടെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.