വള്ളിയൂർക്കാവ് ഉത്സവ പരിസരത്തെ ഹോട്ടലുകളിൽ അമിതവിലയും വൃത്തിഹീനവും : നടപടി സ്വീകരിക്കണം – കേരള കോൺഗ്രസ്സ് ബി
മാനന്തവാടി : വള്ളിയൂർക്കാവ് ഉത്സവ പരിസരത്തെ ഹോട്ടൽ വിലവർധനവിനെതിരെ കേരള കോൺഗ്രസ് ബി. ചില ഹോട്ടലുകൾ അമിതവില ഈടാക്കുന്നതായും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് കേരള കോൺഗ്രസ്സ് ബി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് വിജയൻ, കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം എന്നിവർ ആവശ്യപ്പെട്ടു.