September 20, 2024

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന; ഇന്ന് ഒറ്റയടിക്ക് 480 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്.

 

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് 480 രൂപ വര്‍ധിച്ചു. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43840 രൂപയായി.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 60 രൂപ വര്‍ധിച്ച്‌ 5480 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ ഉയര്‍ന്ന് 4550 രൂപയുമായി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.