കണിയാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
മാനന്തവാടി : കണിയാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കല്‍ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.
ബുധനാഴ്ച രാത്രി 8 മണിയോടെ പാലാക്കുളി ജംഗ്ഷന് സമീപമായിരുന്നു സംഭവം. മാനന്തവാടിയിലെത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു നിധീഷും സുഹൃത്തുക്കളും. കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കത്തുമ്പോള്‍ തന്നെ പിന്നോട്ട് നീങ്ങിയ കാര്‍ റോഡിന്റെ വലതുഭാഗത്തുള്ള വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂണ്‍ വലിച്ചു കെട്ടിയ കമ്പിക്കുമിടയില്‍ നിന്നാണ് കത്തിയമര്‍ന്നത്. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മാനന്തവാടി അഗ്‌നിരക്ഷാ യൂണിറ്റെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രണ്ടാഴ്ച മുന്‍പാണ് നിധീഷ് സെക്കന്‍ഡ് ഹാന്‍ഡ് കാർ വാങ്ങിയത്.