September 20, 2024

ഇന്ന് ഒറ്റയടിക്ക് 1200 രൂപ കൂടി : എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില ; പവന് 44,000 കടന്ന് സർവകാല റെക്കോഡിൽ

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന്റെ വില 1200 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്നു. ഗ്രാമിന് 150 രൂപ വർധിച്ച് 5530 രൂപയായി ഉയർന്നു.

 

കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി. എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വർധിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,988.50 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്​പോട്ട് ഗോൾഡ് വിലയിൽ 6.48 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

 

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 74 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.