മാത്തൂർവയലിൽ തീപ്പിടിത്തം ; ഒരു ഏക്കർ നെൽവയൽ കത്തിനശിച്ചു
പനമരം : പനമരം – നടവയൽ റോഡിലെ മാത്തൂർവയലിൽ തീപ്പിടിത്തം. മാത്തൂർവയലിലെ സർവീസ് സ്റ്റേഷന് എതിർവശത്തായാണ് വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെ തീ പിടിത്തമുണ്ടായത്. റോഡരികിലെ പുൽക്കാടുകളും മാത്തൂർവയലിലെ ഒരു ഏക്കറോളം നെൽവയലുകളും കത്തിനശിച്ചു. കൊയ്ത്ത് കഴിഞ്ഞ വയലിലെ കുറ്റിപ്പുല്ലുകളാണ് കത്തിയമർന്നത്. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. വയലിലെ തേനീച്ചക്കൂട് കുട്ടികൾ കത്തിച്ചതാണ് തീപ്പടരാൻ ഇടയാക്കിയതെന്ന് സ്ഥലത്തെത്തിയ പനമരം പോലീസ് പറഞ്ഞു.