തൊണ്ടർനാടിൽ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മാനന്തവാടി : 973.3ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ കാഞ്ഞിരോളി തളീക്കര ഏരത്ത് ഇ.വി നൗഫല്‍ (38), മാമ്പിലാട് ഒറവ്കണ്ടില്‍ വീട്ടിൽ നിജിന്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊണ്ടർനാട് മട്ടിലയം അംഗൻവാടിക്ക് സമീപം തൊണ്ടർനാട് പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. KL18E 1911 വാഹനത്തിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവ്.