കൈതക്കലിലെ ഹോട്ടലിൽ മോഷണം
പനമരം : പനമരം – മനന്തവാടി പാതയോരത്തായി കൈതക്കൽ ഡിപ്പോയ്ക്ക് സമീപമുള്ള ഹോട്ടലിൽ മോഷണം. അൽ സഫീർ എന്ന പേരിലുള്ള ഭക്ഷണശാലയിലാണ് കള്ളൻ കയറിയത്.
ചൊവ്വാഴ്ച രാവിലെ കടയുടമ സഫീർ കട തുറക്കാൻ വന്നപ്പോയാണ് കള്ളൻ കയറിയത് അറിയുന്നത്. പുറകുവശത്തെ ജനൽ അടർത്തി മറ്റിയാണ് മോഷ്ടാവ് കടയ്ക്കകത്ത് കയറിയത്. സി.സി.ടിവി മോണിറ്ററും, അനുബന്ധ സാധനങ്ങളും, മെബൈൽ ഫോണും, ഭണ്ഡാരപ്പെട്ടികളും നഷ്ടപ്പെട്ടതായി സഫീർ പറഞ്ഞു. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പനമരത്തും പരിസര പ്രദേശങ്ങളിലും വീണ്ടും കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം തുടങ്ങിയ സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.