പനമരം സി.എച്ച്.സിയോടുള്ള അവഗണന : മുസ്ലിംലീഗ് പ്രതിഷേധ മാർച്ച് നടത്തി
പനമരം : ഗവ: ആശുപത്രിയോടുള്ള സർക്കാർ അവഗണനക്കെതിരെ തീരെ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ആവശ്യമായ മരുന്നുകൾ അനുവദിക്കുക, സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കഴിഞ്ഞ ഏഴരവർഷമായി ഒരു രൂപ പോലും ആശുപത്രിക്കായി നൽകാത്ത ഒ.ആർ കേളു എം.എൽ.എയുടെ വിവേചന നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ ലീഗ് വൈ. പ്രസിഡണ്ട് പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മുരിക്കഞ്ചേരി സുലൈമാൻ, അസീസ് കുനിയൻ, ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് കാട്ടിഗഫൂർ, സി.കെ അബ്ദുറഹിമാൻ, സി.പി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
സി.കെ അബു, കേളോത്ത് ഉമ്മർ ഹാജി, നാസർ പുളിക്കണ്ടി, കെ. ഷാജഹാൻ, കെ.ടി അഷ്കർ, എ.പി അസീസ്, നൗഫൽ വടകര, കുഞ്ഞമ്മത് മഞ്ചേരി, കെ.സി യൂസഫ്, ഡി.സാലിഹ്, കെ.കെ അൻവർ, ഷബ്നാസ് ബാപൂട്ടി, ജസീർ കടന്നോളി, കെ.എസ് നിസാർ, റസാക്ക് മലയിൽ, മജീദ് കളത്തിൽ, ടി.കെ യൂനുസ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : പനമരം സി.എച്ച്.സിക്ക് മുമ്പിൽ മുസ്ലിംലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു