September 21, 2024

ഉംറ ചെയ്യാൻ പോയ വയനാട് സ്വദേശിനി മദീനയിൽ മരണപ്പെട്ടു 

1 min read
Share

 

 

പനമരം : ഉംറയ്ക്ക് പോയ വയനാട് സ്വദേശിനി മദീനയിൽ മരണപ്പെട്ടു. കൈതക്കൽ മഹല്ല് വൈസ് പ്രസിഡന്റ് പള്ളിക്കണ്ടി പോക്കർ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (74 ) ആണ് മരിച്ചത്.

 

രണ്ടാഴ്ച്ച മുമ്പ് മക്കളുടെ കൂടെ ഉംറ നിർവ്വഹിക്കാൻ പോയതായിരുന്നു. തിരിച്ച് വരാനിരിക്കെ മദീനയിൽ താമസസ്ഥലത്ത് മരണപ്പെട്ടു. ഖബറടക്കം മദീനയിൽ നടക്കും. മക്കൾ : അബ്ദുൽ നാസർ, മമ്മുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ സത്താർ, നൂറുദ്ധീൻ, നബീസ, സൈനബ, ജമീല, ഹസീന. മരുമക്കൾ : കുഞ്ഞബ്ദുള്ള കൽപ്പറ്റ, കാസിം പനമരം, ഫൈസൽ ബത്തേരി, നൗഷാദ് ഈങ്ങാപ്പുഴ, ജമീല, ഹഫ്സത്ത്, മറിയം, ആയിഷ, ജസ്മിന.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.