പനമരം ശ്രീ മുരിക്കൻമാർക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവത്തിന് തുടക്കമായി
പനമരം : വയനാട്ടിലെ പുണ്യ പുരാതനവും ചരിത്ര പ്രാധാന്യമേറിയതുമായ ശ്രീ മുരിക്കൻമാർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമായി. ജനുവരി 17 മുതൽ 21 വരെയാണ് ഉത്സവം. ഇന്ന് ക്ഷേത്രചടങ്ങുകൾ കൂടാതെ വരദൂർ വി.എം.സി ഓർക്കെസ്ട്ര യുടെ ഗാനമേളയും ഉണ്ടായിരിക്കും.
18 ന് ബുധനാഴ്ച പൂജകൾ, അന്നദാനം ( പ്രസാദഊട്ട് ), തിരുവാതിര, നീലഗിരി മുസിക് ബാൻഡ് അവതരിപ്പിക്കുന്ന ഡിജിറ്റൽ മെഗാഷോ എന്നീ പരിപാടികളും ഉണ്ടാകും.
19 ന് വ്യാഴാഴ്ച മഹാഗണപതി ഹോമം, അന്നദാനം, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാകും.
പ്രധാന ദിവസമായ ജനുവരി 20 ന് വെള്ളിയാഴ്ച തൃക്കൊടിയേറ്റ്, കലശം, അന്നദാനം, താലപ്പൊലി വരവ്, തോറ്റം, ആറാട്ട്, തായമ്പക, കൂടാതെ വടകര കാഴ്ച കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന പേരില്ലാത്തോൻ എന്ന സൂപ്പർഹിറ്റ് നാടകവും ഉണ്ടായിരിക്കും. 21 ന് ശനിയാഴ്ച ക്ഷേത്ര ചടങ്ങുകളോടെ ഉത്സവം കൊടിയിറങ്ങും.