ഇനി ഒരു മനുഷ്യൻ പോലും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടില്ലെന്ന് വനം വകുപ്പ് ഉറപ്പ് വരുത്തണം – മിഷൻലീഗ് മാനന്തവാടി രൂപത
മാനന്തവാടി : വന്യമൃഗങ്ങളിൽ നിന്ന് ജനത്തെ സം രക്ഷിക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രഥമ ഉത്തരവാദിത്വമായി മാറണം. ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും , ആശ്രിതർക്ക് സർക്കാർ ജോലിയും, ഇനി ഒരു മനുഷ്യൻ പോലും വന്യമൃഗ ആക്രമണത്തിൽ കൊല്ലപെടില്ല എന്നും വനം വകുപ്പ് ഉറപ്പ് വരുത്തണമെന്ന് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ആവശ്യപ്പെട്ടു. വയനാട്ടിൽ തുടർച്ചയായി ഉണ്ടാക്കുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണം. വന്യജീവി നിയന്ത്രണം, ജനവാസ മേഖലകളിൽ റെയിൽവെ ഫെൻസിംഗ്, വന്യജീവികളുടെ ആക്രമണത്തിൽ ഉണ്ടാക്കുന്ന കാർഷിക നഷ്ട്ടങ്ങൾക്ക് അർഹമായ നഷ്ട്ടപരിഹാരം എന്നിവയും വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരംക്ഷണം നൽകുകയും ചെയ്യണമെന്ന്….. രൂപത ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ, പ്രസിഡണ്ട് ബിനീഷ് തുമ്പിയാംകുഴി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ മീറ്റിംഗിൽ രൂപത സമിതി ആവശ്യപ്പെട്ടു.