October 20, 2026

നന്മയുടെ വിജയ പ്രതീകവുമായി ഇന്ന് മഹാനവമി

Share

 

തിന്മയ്ക്ക് മേല്‍ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായാണ് മഹാനവമി ആഘോഷിക്കുന്നത്. ദുര്‍ഗ്ഗാദേവി സിദ്ധിദാത്രി രൂപത്തില്‍ ആരാധിക്കപ്പെടുന്നു.മൂകാംബിക ഉള്‍പ്പെടെയുള്ള പ്രധാന ദേവിക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു. നവരാത്രി ആഘോഷങ്ങളില്‍ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്ന ഈ പുണ്യദിനത്തില്‍ മഹിഷാസുരവധവും മൈസൂര്‍ ദസറയും അനുസ്മരിക്കപ്പെടുന്നു.

 

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീടുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വെച്ചുള്ള പൂജകള്‍ക്കും ആയുധപൂജയ്ക്കും ഇന്നാണ് പ്രാധാന്യം.ദുര്‍ഗ്ഗാദേവി മഹിഷാസുരന്‍ എന്ന അസുരനെ വധിച്ച ദിവസമായാണ് മഹാനവമി കണക്കാക്കപ്പെടുന്നത്.

 

ഈ ദിവസം ദേവിയെ ‘മഹിഷാസുരമര്‍ദ്ദിനി’യായും സിദ്ധിദാത്രിയായും ആരാധിക്കുന്നു. നവരാത്രി പൂജകളുടെ പൂര്‍ണ്ണതയ്ക്കായി മഹാനവമി ദിവസം പ്രത്യേക ഹോമങ്ങളും വഴിപാടുകളും നടത്താറുണ്ട്. കന്യാപൂജ: ഉത്തരേന്ത്യയിലും ബംഗാളിലും ദുര്‍ഗ്ഗാദേവിയുടെ രൂപമായി ഒമ്പത് പെണ്‍കുട്ടികളെ ആരാധിക്കുന്ന കന്യാപൂജ ഈ ദിവസം നടത്തുന്നു.

 

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്. വിദ്യാരംഭത്തോടനുബന്ധിച്ച്‌ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ്. മൂകാംബികയില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും


Share
Copyright © All rights reserved. | Newsphere by AF themes.