സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതല്‍
സെപ്റ്റംബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് (സെപ്റ്റംബർ 24) മുതല്‍ ആരംഭിക്കും. പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുക.
ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകള്‍ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ തുക എത്തിക്കാൻ ആവശ്യമായ നടപടികള്‍ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും വഴി പൂർത്തിയാക്കിയിട്ടുണ്ട്.
വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളില്‍ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളില്‍ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകള്‍ വഴി വിതരണം ചെയ്യും.
പെൻഷൻ വീട്ടിലെത്തിക്കുമോ?
സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാല്‍ മതിയെന്നാണ് സർക്കാർ നിലപാട്. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. ഇത് തത്വത്തില്‍ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ക്ഷേമ പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി പെൻഷൻ വീടുകളില്‍ എത്തിക്കുന്നതിലും തടസ്സം നേരിട്ടേക്കും. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികള്‍ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. എന്നാല്‍ പുതിയ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഈ മാസത്തിലും വീട്ടില്‍ പെൻഷൻ എത്തിച്ചേക്കും.
എത്ര രൂപ കിട്ടും?
നിലവില്‍ രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാല്‍, സെപ്റ്റംബർ മാസത്തിലും രണ്ടായിരം രൂപ തന്നെയാകും ലഭിക്കുന്നത്. എന്നാല്‍, വരുംമാസങ്ങളില്‍ പെൻഷൻ തുക ഉയർന്നേക്കും.
