September 2, 2026

സ്വര്‍ണവിലയില്‍ വൻ ഇടിവ് ; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2240 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയിലെത്തി. ഗ്രാമിന് 280 രൂപ താഴ്ന്ന് 13,935 രൂപയിലാണ് നിലവില്‍ 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

 

രാജ്യാന്തര വിപണിയിലുണ്ടായ പെട്ടെന്നുള്ള ഇടിവും ആഭ്യന്തര വിപണിയിലെ മാറ്റങ്ങളുമാണ് വില കുറയാൻ പ്രധാന കാരണമായത്.

 

രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന് 121 ഡോളർ താഴ്ന്ന് 4,308 ഡോളറിലെത്തി. യു.എസില്‍ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ വരുംദിവസങ്ങളില്‍ സ്വർണവില വീണ്ടും താഴേക്ക് ഇറങ്ങാൻ വഴിയൊരുക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

 

ഇന്നത്തെ നിരക്കനുസരിച്ച്‌ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15,202 രൂപയും പവന് 1,21,616 രൂപയുമാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,402 രൂപയിലും പവന് 91,216 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഡിസൈനുകള്‍ മാറുന്നതിനനുസരിച്ച്‌ പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകുമെന്നും വിപണിയിലെ ഈ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.


Share
Copyright © All rights reserved. | Newsphere by AF themes.