വയനാട്ടിലെ അധ്യാപക ഒഴിവുകൾ
പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. മലയാളം താത്കാലിക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.
മീനങ്ങാടി: മാനികാവ് എൻ.എ.എ.യു.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്. ടി. ഒഴിവിലേക്ക് (ഒരു മാസം) ദിവസവേതനാടിസ്ഥാനടി സ്ഥാനത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച രണ്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9947617642.
കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ജൂനിയർ സുവോളജി അധ്യാപകനിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 3 ന് വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
സുൽത്താൻബത്തേരി ജി.വി.എച്ച്.എസ്.(ടി.എച്ച്. എസ്.) വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ് നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ പത്തിന് സ്കൂളിൽ. ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സി., ബി.എഡ്. സെറ്റ്/ നെറ്റ് ആണ് യോഗ്യത.
വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഫിസിക്കൽ എജുക്കേഷൻ തസ്തികയിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് രാവിലെ 10.30-ന്.
