റേഷൻ കടകള്‍ രണ്ട് ദിവസം അടഞ്ഞുകിടക്കും : സ്പെഷൽ അരി ഈ മാസവും തുടരും
പിങ്ക്, നീല, വെള്ള, ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്കു സെപ്റ്റംബറിലും കിലോയ്ക്ക് 26 രൂപ നിരക്കിലുള്ള സ്പെഷൽ അരി ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റിൽ നൽകിയ ഇതെ അരിക്കു റെക്കോർഡ് വിൽപന ഉണ്ടായ സാഹചര്യത്തിലും കൂടുതൽ സ്റ്റോക്കുള്ളതിനാലുമാണ് ഈ മാസം കൂടി സ്പെഷൽ അരി വിതരണം ചെയ്യാൻ തീരുമാനം. അതതു താലൂക്കിലെ സ്റ്റോക്കിന് അനുസൃതമായിട്ടായിരിക്കും വിതരണം.
പിങ്ക് കാർഡിന് 3 കിലോയും
നീല, വെള്ള, ബ്രൗൺ കാർഡ് ഉടമകൾക്ക് പരമാവധി 10 കിലോ വരെയും സ്പെഷൽ അരിയാണു ലഭിക്കുക. നീല കാർഡിന് സ്പെഷൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നി രക്കിൽ നൽകും. നീല, വെള്ള കാർഡുകൾക്കു 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്കു സ്റ്റോ ക്ക് അനുസരിച്ചു ലഭിക്കും. സ്റ്റോക്കെടുപ്പും ഓണക്കാലത്ത് ഞായറാഴ്‌ച കട തുറന്നു പ്രവർ ത്തിച്ചതും കണക്കിലെടുത്ത് ഇന്നും നാളെയും റേഷൻ കടകൾക്ക് അവധിയാണ്. സെപ്റ്റംബറിലെ വിതരണം 3ന് ആരംഭിക്കും.
