ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന
ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞ സ്വർണ വിലയില്‍ ഇന്ന് നേരിയ വർധന. ഗ്രാമിന് 15 രൂപ കൂടി 14385 രൂപയും പവന് 120 രൂപ കൂടി 1,15,080 രൂപയുമായി. അതേസമയം വെള്ളിവില അഞ്ചുരൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയായി.
ഇന്നലെ സ്വർണം പവന് 10,80രൂപ ഇടിഞ്ഞ് 1,14,960 രൂപയായിരുന്നു വില. ഗ്രാമിന് 135രൂപ കുറഞ്ഞ് 14,370 രൂപയുമായി. ആഗസ്റ്റ് 24ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,20,240ല്‍ എത്തിയ പവൻ വില, ഒരാഴ്ചയ്ക്കിടെ 5,280 രൂപയാണ് കുറഞ്ഞത്. ആഗസ്റ്റ് 25നും 26നും പവന് 1,20,080 ആയിരുന്നു വില. 27ന് രാവിലെ 1,19,520 ആയിരുന്ന നിരക്ക് ഉച്ചയോടെ 1,17,800 ആയി കുത്തനെ താഴ്ന്നു. ഒറ്റ ദിവസത്തിനിടെ 1,720യുടെ ഇടിവാണ് അന്ന് ഉണ്ടായത്.
28ന് രാവിലെ വില വീണ്ടും താഴ്ന്ന് 1,17,200 ആയി. എന്നാല്‍ ഉച്ചയോടെ 960 ഉയർന്ന് 1,18,160ലെത്തി. 29ന് പവന് 2,120 കുറഞ്ഞ് 1,16,040ലേക്ക് വീണു. 30നും ഇതേ നിരക്ക് തുടർന്നു. 31ന് വീണ്ടും 1,080 കുറഞ്ഞതോടെ പവൻ വില 1,14,960ലെത്തി. മാസത്തിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 4.39 ശതമാനത്തിന്റെ ഇടിവാണിത്.
ഗ്രാം വിലയിലും സമാനമായ കുറവാണ് ഉണ്ടായത്. ആഗസ്റ്റ് 24ന് ഗ്രാമിന് 15,030 ആയിരുന്ന വില 31ന് 14,370 ആയി കുറഞ്ഞു. ഗ്രാമിന് 660യുടെ ഇടിവ് രേഖപ്പെടുത്തി.
