September 1, 2026

ഹോട്ടല്‍-ഭക്ഷ്യ മേഖലയ്ക്ക് കനത്ത തിരിച്ചടി ; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Share

 

രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്.

 

എന്നാല്‍, സാധാരണക്കാര്‍ക്ക് ആശ്വാസമായി ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

 

വിലക്കയറ്റത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 2,747 രൂപ 50 പൈസയായും, മുംബൈയില്‍ 2,701 രൂപയായും ഉയര്‍ന്നു. ചെന്നൈയില്‍ 2,916 രൂപ 50 പൈസയും കൊച്ചിയില്‍ 2,783 രൂപ 50 പൈസയുമാണ് പുതിയ നിരക്ക്.

 

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്നങ്ങള്‍ക്കും അയവു വന്നതിനെത്തുടര്‍ന്ന് നേരത്തെ കുറഞ്ഞിരുന്ന വിലയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. മാസം ആദ്യം തന്നെയുണ്ടായ ഈ വിലവര്‍ധന ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ എന്നിവയ്ക്ക് കനത്ത തിരിച്ചടിയാകും. മുൻപ് ഇത്തരത്തില്‍ തുടർച്ചയായി വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയും വർധിപ്പിക്കേണ്ടി വന്നിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.