August 11, 2026

ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്നുപോവാറുണ്ടോ ? ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

Share

 

സ്മാർട്ട്‌ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്നുപോകുന്നത് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. കൃത്യമായ പരിപാലനമില്ലെങ്കില്‍ ഫോണിന്റെ ബാറ്ററി ലൈഫ് വേഗത്തില്‍ നശിച്ചുപോകും. എന്നാല്‍ ചാർജിങ്ങില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും. അതിനായുള്ള പ്രധാന വഴികള്‍ ഇതാ:

 

1. 80/20 റൂള്‍ ശീലമാക്കുക

 

ഫോണ്‍ എപ്പോഴും 100 ശതമാനം വരെ ചാർജ് ചെയ്യുന്നതോ, അല്ലെങ്കില്‍ പൂജ്യം ശതമാനം ആകുന്നത് വരെ കാത്തിരുന്ന് ചാർജ് ചെയ്യുന്നതോ ആയ ശീലം ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ഫോണ്‍ ചാർജ് എപ്പോഴും 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ നിലനിർത്താൻ ശ്രദ്ധിക്കുക. ഈ റൂള്‍ ബാറ്ററി അമിതമായി ചൂടാകുന്നത് തടയുകയും ലൈഫ് കൂട്ടുകയും ചെയ്യും (പ്രത്യേകിച്ച്‌ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും).

 

2. ചൂടുള്ള സാഹചര്യങ്ങളില്‍ ചാർജ് ചെയ്യരുത്

 

അന്തരീക്ഷ താപനില ഫോണ്‍ ബാറ്ററിയെ സാരമായി ബാധിക്കും. ഫോണ്‍ അമിതമായി ചൂടായിരിക്കുമ്പോള്‍ ചാർജ് ചെയ്യരുത്. അതുപോലെ വെയിലത്തോ അമിതമായി ചൂടുള്ള സ്ഥലങ്ങളിലോ വെച്ച്‌ ഫോണ്‍ ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

 

3. കഠിനമായ വെയിലത്ത് ഉപയോഗിക്കരുത്

 

നേരിട്ട് ശക്തമായ വെയില്‍ അടിക്കുന്ന സാഹചര്യങ്ങളില്‍ ദീർഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററി ഹെല്‍ത്ത് കുറയ്ക്കും. ഇത് ബാറ്ററി ചൂടാകാനും വീർക്കാനും കാരണമാകും. കാലപ്പഴക്കമുള്ള ഫോണുകള്‍ ആണെങ്കില്‍ വെയിലത്തുവെച്ചുള്ള അമിത ഉപയോഗം മൂലം പൊട്ടിത്തെറിക്കാൻ വരെ സാധ്യതയുണ്ട്.

 

4. ചാർജിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കരുത്

 

ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന സമയത്ത് ഒരിക്കലും ഉപയോഗിക്കരുത്. പ്രത്യേകിച്ച്‌ ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നത് ബാറ്ററിയുടെ ആയുസ്സിനെ മാരകമായി ബാധിക്കും.

 

5. കണക്റ്റിവിറ്റികള്‍ ഓഫ് ചെയ്യുക

 

ഫോണ്‍ ചാർജ് ചെയ്യുന്ന സമയത്ത് ബ്ലൂടൂത്ത്, വൈഫൈ, ജി.പി.എസ് (Location) തുടങ്ങിയവ ഓണ്‍ ആയി കിടക്കുന്നത് ചാർജിങ് പ്രക്രിയ പതിയെയാക്കും. അതിനാല്‍ ചാർജ് ചെയ്യുമ്പോള്‍ ഇവ ഓഫ് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക.

 

 


Share
Copyright © All rights reserved. | Newsphere by AF themes.