സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : പവന് 680 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർദ്ധനവും രേഖപ്പെടുത്തി.
വില വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,370 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,960 രൂപയിലേക്കും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
