July 9, 2026

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

Share

 

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ഉയർന്നു. ഇതോടെ ഒരു പവന് 1,05,040 രൂപയും ഗ്രാമിന് 13,130 രൂപയുമാണ് ഇന്നത്തെ നിരക്ക്.

 

കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞിരുന്നു. രാജ്യാന്തരവില ഔണ്‍സിന് 4062 ഡോളർ നിലവാരത്തില്‍ തുടരുന്നു.

 

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,324 രൂപയും, പവന് 1,14,592 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,743 രൂപയും പവന് 85,944 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 245 രൂപയും കിലോഗ്രാമിന് 2,45,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണാഭരണങ്ങളുടെ ഡിസൈനുകള്‍ മാറുന്നതിനനുസരിച്ച്‌ പണിക്കൂലിയില്‍ വലിയ വ്യത്യാസമുണ്ടാകും.

പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണി കടുത്ത അനിശ്ചിതത്വത്തിലേക്ക്. ഇതേത്തുടർന്ന് ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുകയാണ്. എണ്ണവില വർദ്ധിച്ചതോടെ രാജ്യാന്തര വിപണിയില്‍ അമേരിക്കൻ ഡോളർ കൂടുതല്‍ കരുത്താർജ്ജിച്ചു.

 

ഡോളറിന്റെ മൂല്യം ഉയർന്നതോടെ ലോകമെമ്പാടും പണപ്പെരുപ്പവും പലിശഭാരവും വർദ്ധിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഈ സാമ്പത്തിക മാറ്റങ്ങള്‍ വരുംദിവസങ്ങളില്‍ സ്വർണവിലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് എത്തുന്നതിനേക്കാള്‍ ഡോളർ കരുത്താർജ്ജിക്കുന്നത് ആഗോളതലത്തില്‍ സ്വർണവില താഴാൻ കാരണമായേക്കും.


Share
Copyright © All rights reserved. | Newsphere by AF themes.