July 4, 2026

മൂന്നുദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്: ഇന്ന് കുറഞ്ഞത് 200 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയുമാണ് ഇന്നത്തെ വില.

 

മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4560 രൂപ പവന് വര്‍ധിച്ചിരുന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. ജൂലൈ രണ്ടിന് ഇത് 1,06,000 രൂപയായി. ഇന്നലെ 1,07,800 രൂപയായും വര്‍ധിച്ചിരുന്നു. വീണ്ടും കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് നേരിയ കുറവ് വന്നത്.

 

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുഎസ് ഫെഡറല്‍ റിസർവിന്റെ പണവായ്പാ നയങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.