നിലംപൊത്തി സ്വര്‍ണവില ; 2680 രൂപയോളം ഇടിവ്
സ്വർണവിലയില്‍ വൻ ഇടിവ്. കൂപ്പുകുത്തിയ സ്വർണവില അതേപടി തുടരുന്ന കാഴ്ചയാണ് ഇന്നലെ രാവിലെ കണ്ടത്. രാവിലെ 110800 എന്ന നിരക്കില്‍ തന്നെ തുടർന്ന സ്വർണവില ഉച്ചയോടെ 109640 ആയി വീണ്ടും താഴേക്ക് എത്തിയിരുന്നു. അതില്‍ നിന്ന് വീണ്ടും കുറഞ്ഞ് 1,06,960 രൂപയില്‍ എത്തി നില്‍ക്കുകയാണ് ഇന്നത്തെ വിപണി നിരക്ക്.
2680 ഓളം രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 13705 രൂപയായിരുന്നു വില. അതില്‍ നിന്ന് 335 രൂപയോളം കുറഞ്ഞ് വിപണിനിരക്ക് 13,370 രൂപയായി. രാജ്യാന്തര വില താഴേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവിലയില്‍ ഇടിവുണ്ടായത്.
കഴിഞ്ഞ ആഴ്ചയില്‍ അയ്യായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് വിപണിയില്‍ പെട്ടെന്ന് വില ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിന്റെ ട്രെൻഡ് ആരംഭിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 4,300 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഈ കുതിപ്പിനാണ് ഇപ്പോൾ ശമനമുണ്ടായിരിക്കുന്നത്.
