June 14, 2026

മഴക്കാലമായതോടെ ഷൂസിലും ചെരുപ്പിലും ദുര്‍ഗന്ധം വരുന്നുണ്ടോ…? എളുപ്പത്തില്‍ മാറ്റാൻ നാലുമാര്‍ഗങ്ങള്‍

Share

 

മഴ കാരണം ജനങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു.അതിലൊന്നാണ് ഈർപ്പം നിറഞ്ഞ കാലുകളും ഷൂസും. മഴക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണിത്. കാലുകള്‍ നനയുന്നതിനാല്‍ എല്ലാവർക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.

 

ഷൂസില്‍ നിന്നും ചെരുപ്പില്‍ നിന്നുമെല്ലാം നനവ് കാരണം ദുർഗന്ധം ഉണ്ടാവുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുസ്ഥലങ്ങളില്‍ ഈ ദുർഗന്ധം നമ്മെ നാണംകെടുത്തുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

 

ബേക്കിംഗ് സോഡ- ഷൂസ് അഴിച്ചുവച്ച ശേഷം അതിനുള്ളിലേക്ക് അല്‍പ്പം ബേക്കിംഗ് സോഡ വിതറുക. ഇത് ദുർഗന്ധവും ഈർപ്പവും വലിച്ചെടുക്കാൻ സഹായിക്കും. രാവിലെ ഷൂസ് ഇടുന്നതിന് മുമ്പ് ഇത് തട്ടിക്കളഞ്ഞാല്‍ മതി.

 

വിനാഗിരി – ഒരു സ്‌പ്രേ ബോട്ടിലില്‍ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്ത് യോജിപ്പിച്ച ശേഷം ഷൂസിനുള്ളില്‍ സ്‌പ്രേ ചെയ്യുക. ഇത് ദുർഗന്ധത്തിന് കാരണമാകുന്ന ബാക്‌ടീരിയയെ നശിപ്പിക്കും.

 

ഓറഞ്ചിന്റെ തൊലി – ഷൂസ് അഴിച്ചുവച്ച ശേഷം ഉള്ളില്‍ ഓറഞ്ച് തൊലിയിട്ട് വയ്‌ക്കുക. ദുർഗന്ധം മാറ്റി ഷൂസിന് നല്ല സുഗന്ധം നല്‍കാൻ ഇത് സഹായിക്കും.

 

ടീ ബാഗുകള്‍ – ഉപയോഗിച്ച ശേഷം ബാക്കിവന്ന ടീബാഗുകള്‍ ഉണക്കി ഷൂസിനുള്ളില്‍ വച്ചാല്‍ സുഗന്ധം ഉണ്ടാകും.

 


Share
Copyright © All rights reserved. | Newsphere by AF themes.