രണ്ടാംദിനവും സ്വര്‍ണ വിലയില്‍ വര്‍ധന : ഇന്ന് കൂടിയത് 360 രൂപ
സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില.
ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,600 രൂപയാണ് വില വരുന്നത്.
