പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറിയകുമ്പളം സ്വദേശിയായ നവാസ്-താരിഫ ദമ്പദികളുടെ മകള്‍ ഇനായയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിക്ക് പാല്‍ കൊടുത്തതിന് തൊട്ടുപിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുടക്കല്ലൂരിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ജീവൻ രക്ഷിക്കാനായിരുന്നില്ല.
