ജെ.പി.എച്ച്.എൻ, ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്‌ട്രക്ടർ നിയമനം
നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കന്ററി സ്കൂളിൽ ജെ.പി.എച്ച്.എൻ, ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്‌ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. ജെ.പി.എച്ച്.എൻ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സിയും കേരള നഴ്സസ് മിഡ്‌വൈവ്സ് കൗൺസിൽ അംഗീകരിച്ച എ.എൻ.എം സർട്ടിഫിക്കറ്റ്/ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്/കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അഭിമുഖം ജൂൺ ഒൻപത് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും. പ്രായപരിധി 18 മുതൽ 44 വയസ് വരെ. ലൈബ്രേറിയൻ തസ്‌തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും പ്രവർത്തിപരിചയവുമാണ് ആവശ്യം. കോഹ സോഫ്റ്റ്‌വെയർ പരിജ്ഞാനം അഭികാമ്യം. അഭിമുഖം ജൂൺ ഒൻപത് രാവിലെ 10.30ന് നടക്കും. കമ്പ്യൂട്ടർ ഇൻസ്‌ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 10 രാവിലെ 10.30ന് നടക്കും. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖകൾ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. ഫോൺ: 04936 270140.
