May 28, 2026

എയര്‍പോര്‍ട്ടുകളില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം ; 67ഒഴിവുകള്‍ 

Share

 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ AAIയുടെ അനുബന്ധ സ്ഥാപനമായ കാര്ഗോ ലോജിസ്റ്റിക്സ് ആന്ഡ് അലൈഡ് സര്വീസസ് കമ്പനി ലിമിറ്റഡിൽ (AAICLAS) ജോലിയവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. അപേക്ഷകൾ ജൂൺ 11 മുതൽ സ്വീകരിച്ച്‌ തുടങ്ങും. അവസാന തീയതി ജൂലൈ 02.

 

തസ്തികയും ഒഴിവുകളും

 

ആകെ ഒഴിവുകൾ 67.

 

തിരുച്ചിറപ്പള്ളി 23 ഒഴിവ്

ഉദയ്പൂർ 12 ഒഴിവ്

തിരുപ്പതി 09 ഒഴിവ്

മധുര 09 ഒഴിവ്

ഭുവനേശ്വർ 09 ഒഴിവ്

 

പ്രായപരിധി

 

27 വയസുവരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ലഭിക്കും.

 

 

യോഗ്യത

 

അംഗീകൃത ബോർഡിന് കീഴിൽ പ്ലസ് ടു യോഗ്യത നേടിയിരിക്കണം.

 

ജനറൽ/ ഒബിസി വിഭാഗക്കാർ 60 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടിക്കാർക്ക് 55 ശതമാനം മാർക്ക് മതി.

 

ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരിക്കണം.

 

തിരഞ്ഞെടുപ്പ്

 

അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തില് ഷോര്ട്ട് ലിസ്റ്റ് ചെയ്യും. ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്വ്യൂവിന് വിളിപ്പിക്കും. തുടര്ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കും.

 

ഐഎച്ച്‌ആർഡിയിലും, മഹിള സമഖ്യ സൊസൈറ്റിയിലും, ആർ.സി.സിയിലും ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

 

അപേക്ഷിക്കേണ്ട വിധം

 

താല്പര്യമുള്ളവര് എയര് പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യല് വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില് നിന്ന് അസിസ്റ്റന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. തുടര്ന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 02.

 

അപേക്ഷ: https://www.aaiclas.aero/career

 

Notification: https://www.aaiclas.aero/uploads/career/AAICLAS8231778658325.pdf

 

 


Share
Copyright © All rights reserved. | Newsphere by AF themes.