May 22, 2026

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ് : ഇന്ന് കുറഞ്ഞത് 320 രൂപ

Share

 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി റെക്കോർഡുകള്‍ ഭേദിച്ച്‌ മുന്നേറിയിരുന്ന സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ ഗ്രാമിന് ഇന്ന് 14,620 രൂപയായി താഴ്ന്നു.

 

ഗ്രാം വിലയിലുണ്ടായ ഈ കുറവ് പവൻ വിലയിലും വലിയ മാറ്റമുണ്ടാക്കി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 1,16,960 രൂപയിലേക്ക് എത്തി. ആഗോള വിപണിയിലെ സാമ്പത്തിക ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണ്ണവില കുറയാൻ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.