May 14, 2026

കുതിപ്പ് തുടര്‍ന്ന് പൊന്ന് : സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് 

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. സ്വർണത്തിന് 240 രൂപ ഉയർന്ന് ഒരു പവന് 1,19,040 ആയി. ഗ്രാമിന് 30 രൂപ കൂടി 14,880 രൂപയായി. ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. ഇന്നലെ രാവിലെ സ്വർണം പവന് 10,200 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞിരുന്നു. രാജ്യാന്തര സ്വർണവില ഔണ്‍സിന് 4730 ഡോളർ നിലവാരത്തില്‍ തുടരുന്നു.

 

വിദേശനാണയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,233 രൂപയും, പവന് 1,29,864 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,175 രൂപയും പവന് 97,400 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

 

സംസ്ഥാനത്ത് വിവാഹസീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണവിലയില്‍ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ വെല്ലുവിളിയാണ്. സ്വർണാഭരണങ്ങളുടെ ഡിസൈനുകള്‍ മാറുന്നതിനനുസരിച്ച്‌ പണിക്കൂലിയില്‍ വലിയ വ്യത്യാസമുണ്ടാകും.

 


Share
Copyright © All rights reserved. | Newsphere by AF themes.