ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
ബത്തേരി : കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.
ഊട്ടിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അഞ്ചുപേര്‍ക്ക് പരിക്കുണ്ടെന്നും, ഇതില്‍ ഒരു കുട്ടിക്ക് ഗുരുതരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
