റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാം ; മെയ് 20 വരെ അപേക്ഷിക്കാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രേഡ് ‘ബി’ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജനറല്‍, ഡിഇപിആർ, ഡിഎസ്‌ഐഎം കേഡറുകളിലായി ആകെ 60 ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം മുതല്‍ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.
ഒഴിവുകള്‍ – ഗ്രേഡ് ‘ബി’ ഓഫീസർ
ജനറല്‍ കേഡർ : 40 ഒഴിവുകള്‍
DEPR കേഡർ : 10 ഒഴിവുകള്‍
DSIM കേഡർ : 10 ഒഴിവുകള്‍
വിദ്യാഭ്യാസ യോഗ്യത
ഗ്രേഡ് ‘ബി’ ഓഫീസർ (DR) – ജനറല്‍ കേഡറിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ 55 ശതമാനം മാർക്കോടെ പി.ജി നേടിയിരിക്കണം.
ഗ്രേഡ് ‘ബി’ ഓഫീസർ (DR)- DEPR കേഡറിലേക്ക് അപേക്ഷിക്കാൻ എക്കണോമിക്സ് അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ എംഎ/എംഎസ് സി വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.
ഇക്കണോമിക്സില്‍ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, അംഗീകൃത ജേർണലുകളില്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ അഭികാമ്യ യോഗ്യതകളായി പരിഗണിക്കും.
ഗ്രേഡ് ‘ബി’ ഓഫീസർ (DR) – DSIM കേഡറിലേക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ഡിഗ്രി വേണം.
അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ നാല് വർഷ ബിരുദ കോഴ്‌സില്‍ കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, പ്രസിദ്ധീകരണങ്ങള്‍ എന്നിവ അഭികാമ്യ യോഗ്യതകളാണ്.
പ്രായ പരിധി
അപേക്ഷകരുടെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസും ആയിരിക്കണം.
സർക്കാർ നിയമപ്രകാരം പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും
തെരഞ്ഞെടുപ്പ് പ്രക്രിയ
ഫേസ്-1 ഓണ്‍ലൈൻ പരീക്ഷ, ഫേസ്-2 ഓണ്‍ലൈൻ/എഴുത്തുപരീക്ഷ,അഭിമുഖം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
കേരളത്തില്‍ കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
