April 30, 2026

ഹയര്‍സെക്കന്ററി അധ്യാപകരാകാം : സെറ്റ് പരീക്ഷയ്ക്ക് മേയ് 22 വരെ അപേക്ഷിക്കാൻ അവസരം

Share

 

സംസ്ഥാനത്ത് ഹയർ സെക്കന്ററി അധ്യാപകരാകാൻ അവസരം. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് പരീക്ഷയ്ക്കായുള്ള അപേക്ഷക മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.എല്‍ബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഈ യോഗ്യത നിർണ്ണയ പരീക്ഷയിലെ വിജയം വിഎച്ച്‌എസ് സി കളിലെ നോണ്‍-വൊക്കേഷനല്‍ അധ്യാപക നിയമനത്തിനും ബാധകമാണ്.

 

യോഗ്യത

 

വിജ്ഞാപനത്തില്‍ കാണിച്ച 31 വിഷയങ്ങളിലേതെങ്കിലും 50 ശതമാനം കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ യോഗ്യത നേടി ബിഎഡ് അവസാന വർഷ പരീക്ഷയ്ക്ക് ഹാജരാകാൻ പോകുന്നവർക്കും ബിഎഡ് ജയിച്ച്‌ ബിരുദാനന്തര ബിരുദ അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.

 

 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളില്‍ എൻസിഇആർടി അംഗീകാരമുള്ള റീജിയണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനില്‍ നിന്നും എം എസ് സി – എഡ് 50 ശതമാനം മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം. ലൈഫ് സയൻസ് എം എസ് സി – എഡ് കാരെ ബോട്ടണി / സുവോളജി വിഷയങ്ങള്‍ക്ക് പരിഗണിക്കും.

 

നാച്ചുറല്‍ സയൻസില്‍ ബി എഡ് ഉള്ള ബയോടെക്നോളജി എം എസ് സി ക്കാർക്ക് ബയാടെക്നോളജിക്കും കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പിജി ബിരുദവും ബി എഡുമുള്ളവർക്ക് ഇംഗ്ലീഷിനും അപേക്ഷിക്കാം. ഹിന്ദി,അറബിക്, ഉറുദു എന്നീ വിഷയങ്ങളില്‍ DLEd/LTTC പാസായവർക്ക് ബിഎഡ് നിർബന്ധമല്ല. കോമേഴ്സ്/ജിയോളജി/ ജേർണലിസം/മ്യൂസിക്/ ഫിലോസഫി/സൈക്കോളജി/അന്ത്രപ്പോളജി/ സോഷ്യോളജി/ ഗാന്ധിയൻ സ്റ്റഡീസ്/ ഹോം സയൻസ്/ സോഷ്യല്‍ വർക്ക്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ പിജി ബിരുദക്കാർക്ക് ബിഎഡ് ഇല്ലെങ്കിലും സെറ്റിന് അപേക്ഷിക്കാം.


Share
Copyright © All rights reserved. | Newsphere by AF themes.