April 30, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ; ഇന്ന് നേരിയ വർധന

Share

 

കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകീട്ട് പവന് 1,10,320 രൂപയായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഏപ്രില്‍ 19-ലെ അക്ഷയ തൃതീയ ദിനത്തിലായിരുന്നു. അതിനുശേഷം വിലയില്‍ വലിയ ഇടിവുണ്ടായെങ്കിലും ഇപ്പോള്‍ മണിക്കൂറുകള്‍ക്കിടയില്‍ നിരക്ക് ഏറിയും കുറഞ്ഞും നില്‍ക്കുന്ന അസ്ഥിരമായ സാഹചര്യമാണ് വിപണിയിലുള്ളത്.

 

ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും, ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നത് വിപണിയില്‍ നേരിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. അമേരിക്കൻ ഫെഡറല്‍ റിസർവ് പലിശ നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. വരും ദിവസങ്ങളില്‍ പലിശ നിരക്ക് കുറഞ്ഞാല്‍ മാത്രമേ സ്വർണവിലയില്‍ വീണ്ടും ഒരു വൻ കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.