ഇന്ത്യയ്ക്ക് വൻ തിരിച്ചടി ; റഷ്യൻ – ഇറാനിയൻ എണ്ണ വാങ്ങാനുള്ള ഇളവ് പുതുക്കില്ലെന്ന് യുഎസ്
വാഷിങ്ടണ്‍ : റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക. എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികള്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില വർധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് ഇന്ത്യക്ക് നല്‍കിയിരുന്നത്.
സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം
ഇറാനില്‍ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകളും ഇനി പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാനിയൻ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു.
കടലില്‍ നിലവില്‍ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്ബത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതല്‍ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും യുഎസ് ട്രംഷറി സെക്രട്ടറി സൂചിപ്പിച്ചു.
