സ്വർണവിലയില്‍ റെക്കോർഡ് വർധന : ഒറ്റയടിക്ക് കൂടിയത് 1040 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1040 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയായി മാറി.
ഗ്രാമിന് 130 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപ നല്‍കണം.
പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചർച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരുന്നു. ഈ സാമ്പത്തിക മാറ്റങ്ങളാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
