പച്ചിലക്കാട്ടെ കടുവ മേച്ചേരിയിൽ : വനത്തിലേക്ക് തുരത്തിയേക്കും
പനമരം : പച്ചിലക്കാട് പടിക്കം വയലിൽ ഇറങ്ങിയ കടുവ മേച്ചേരിയിൽ. മേച്ചേരിയിലെ പുളിക്കൽ ഉന്നതിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ കടുവ നിലകൊള്ളുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ചീക്കല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ കാപ്പി തോട്ടത്തിൽ കടുവയെ തൊഴിലാളികൾ കണ്ടതായും കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തതിരുന്നു. ജാഗ്രതയുടെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വനപാകർ ക്യാമ്പ് ചെയ്തിട്ടുണ്ട്. കടുവയെ പാതിരി സൗത്ത് സെക്ഷനിലെ വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ്.
