January 8, 2026

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

Share

 

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. 17.11.2025 തിങ്കളാഴ്ച ഉച്ചയോടെ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ പിടിയിലായത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 6 ട്രാൻസ്പരന്റ് സിപ് ലോക്ക് കവറുകളിലായി 8.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ ഷറഫുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


Share
Copyright © All rights reserved. | Newsphere by AF themes.